മുൻ മന്ത്രി കേശവമൂർത്തി അന്തരിച്ചു

മുൻ മന്ത്രി കേശവമൂർത്തി അന്തരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയും ആനേക്കൽ നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎയുമായ എം.പി. കേശവമൂർത്തി (85) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കേശവമൂർത്തി കുറച്ചുനാളായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആനേക്കൽ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ അദ്ദേഹം വീരപ്പ മൊയ്‌ലിയുടെ മന്ത്രിസഭയിൽ വനം, ചെറുകിട ജലസേചന വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.

TAGS:KARNATAKA, POLITICS
KEYWORDS: Former minister keshavamoorthy passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *