കർണാടക മുൻ മന്ത്രി മനോഹർ തഹസിൽദാർ അന്തരിച്ചു

കർണാടക മുൻ മന്ത്രി മനോഹർ തഹസിൽദാർ അന്തരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മനോഹർ തഹസിൽദാർ (80) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി വാർധക്യം സഹജമായ അസുഖങ്ങളെ തുടർന്ന് ചാമരാജ്പേട്ടിലെ ശങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു.

തഹസിൽദാർ ഹനഗൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണ എംഎൽഎ വിജയിച്ചിട്ടുണ്ട് (1978, 1989, 1999, 2013). 2015 ഒക്ടോബർ മുതൽ 2016 ജൂൺ വരെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ എക്സൈസ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2023ൽ ജെഡിഎസിൽ ചേർന്നിരുന്നു. ഈ വർഷം മാർച്ചിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ആർ. അശോക തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

TAGS: KARNATAKA | DEATH
SUMMARY: Former Minister Manohar Tahasildar passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *