മുൻ എംഎൽഎ രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി

മുൻ എംഎൽഎ രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി

ബെംഗളൂരു: സൗത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ നിന്ന് എംഎൽസി തിരഞ്ഞെടുപ്പിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി നിന്ന മുൻ എംഎൽഎ രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഭട്ട് വിസമ്മതിച്ചിരുന്നു. ഇതോടെയാണ് നടപടി.

ആറ് വർഷത്തേക്കാണ് ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി തീരുമാനങ്ങളെ എതിർത്തതാണ് നടപടിക്ക് കാരണമെന്ന് പാർട്ടി അച്ചടക്ക സമിതി പ്രസിഡൻ്റ് ലിംഗരാജ് പാട്ടീൽ പറഞ്ഞു. ഇതിനിടെ, കാര്യക്ഷമതയില്ലാത്ത പ്രകടനത്തിൻ്റെ പേരിൽ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് ജിവിയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി (സംഘടന) സ്ഥാനത്തുനിന്ന് ബിജെപി നീക്കം ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *