മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജീവനൊടുക്കി

മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജീവനൊടുക്കി. നാഗസാന്ദ്രയിലെ എംഎസ് രാമയ്യ ലേഔട്ടിലാണ് സംഭവം. ഓഡിറ്ററായ ഭർത്താവ് ഗോപാലിനും, എട്ടു വയസ്സുള്ള മകനും, മകളുമൊത്ത് താമസിക്കുകയായിരുന്ന ശ്രുതി (34) ആണ് മരിച്ചത്. തുമകൂരുവിലെ പാവഗഡയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ വീട്ടിൽ തിരിച്ചെത്തിയ ഗോപാൽ ആണ് ഭാര്യയെയും മകളെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പൊന്നും ശ്രുതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തിട്ടില്ല. അതേസമയം സ്ത്രീധന പീഡനവും ഭർത്താവിന്റെ അവിഹിത ബന്ധവുമാണ് സംഭവത്തിന്‌ കാരണമെന്നും ശ്രുതിയുടെ ബന്ധുക്കൾ ആരോപിച്ചു. ശ്രുതിയുടെ സഹോദരൻ ശശിധറിന്റെ പരാതിയെത്തുടർന്ന് ബാഗലഗുണ്ടെ പോലീസ് കേസെടുത്തു.

TAGS: CRIME
SUMMARY: Former Panchayat president kills 4-year-old daughter, dies by suicide in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *