മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

2004 മുതൽ 2014വരെ ഇന്ത്യ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ഈ വർഷം ആദ്യം രാജ്യസഭയിൽ നിന്ന് വിരമിച്ചു. 1998 മുതൽ 20024 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചു. 2004 മെയ് 22നും വീണ്ടും 2009 മെയ് 22നും പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. 1991ലാണ് സിംഗ് രാജ്യസഭയിൽ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജൂണിൽ പി.വി. നരസിംഹറാവു സർക്കാരിൻ്റെ കീഴിൽ കേന്ദ്ര ധനമന്ത്രിയായി മൻമോഹൻ സിങ് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

TAGS: NATIONAL | MANMOHAN SING
SUMMARY: Former PM Manmohan Sing passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *