തമിഴ്‌നാട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

തമിഴ്‌നാട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് എംഎൽഎയുമായ ഇ വി കെ എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 11നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയായി ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയിലായിരുന്നു ഇളങ്കോവൻ.

മകന്‍  തിരുമകൻ ഇവേരയുടെ നിര്യാണത്തെത്തുടർന്ന് 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് എംഎൽഎയായത്. ദ്രാവിഡ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ.വി. രാമസ്വാമിയുടെ സഹോദരൻ കൃഷ്ണസ്വാമിയുടെ ചെറുമകനാണ്.


2004-2009 വരെ ഗോപിചെട്ടിപ്പാളയത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നു. മൻമോഹൻ സിങ് സർക്കാരിൽ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയായിരുന്നു. തമിഴ്നാട് കോൺഗ്രസിന്റെ ഏറ്റവും ശക്തനായ പ്രവർത്തകനായിരുന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഡിഎംകെയുടെ എ. ഗണേഷമൂർത്തിയോട് ഈറോഡ് സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ തേനിയിൽ ഒ. പനീർസെൽവത്തിന്റെ മകൻ ഒ.പി. രവീന്ദ്ര കുമാറിനോടും തോൽക്കുകയായിരുന്നു.
<BR>
TAGS : EVKS ELANGOVAN | CONGRESS
SUMMARY : Former Tamil Nadu Congress president EVKS Ilangovan passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *