കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്‌ടർ എത്തി പരിശോധിച്ച് മരണം സ്‌ഥിരീകരിച്ചു. ഇരുപതു വർഷം മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു .കൊല്ലൂരിൽ എത്തുന്ന മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഇപ്പോഴത്തെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായ നിത്യാനന്ദ അഡിഗ മകനാണ്. അച്ഛന്‍: നരസിംഹ അഡിഗ. അമ്മ: സവിതാ അഡിഗ. ഭാര്യ: മംഗള ഗൗരി. മകള്‍: ദാക്ഷായണി. മരുമക്കള്‍: കെ.എസ്. രക്ഷിത, പ്രജ്ഞാന. സഹോദരങ്ങള്‍: ഗൗരി, പദ്മാവതി, പരേതനായ അരുണ അഡിഗ. സംസ്‌കാരം ബുധനാഴ്ച രാത്രിയോടെ സൗപര്‍ണികനദീതീരത്തെ ശ്മശാനത്തില്‍ നടന്നു.
<br>
TAGS : OBITUARY
SUMMARY : Former Thantri of Kollur Mookambika Temple Manjunatha Adiga passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *