മുൻ അമേരിക്കൻ പ്രസിഡന്റ്‌ ജിമ്മി കാർട്ടർ അന്തരിച്ചു

മുൻ അമേരിക്കൻ പ്രസിഡന്റ്‌ ജിമ്മി കാർട്ടർ അന്തരിച്ചു

മുൻ അമേരിക്കൻ പ്രസിഡന്റ്‌ ജിമ്മി കാർട്ടർ (100) അന്തരിച്ചു .അമേരിക്കയുടെ 39–ാമത്തെ പ്രസിഡൻ്റായിരുന്ന കാർട്ടർ നൊബേൽ പുരസ്കാരജേതാവായിരുന്നു.1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്.

കാൻസർ ബാധിതനായിരുന്നുവെങ്കിലും അദ്ദേഹം രോഗത്തെ അതിജീവിച്ച് കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ജോർജിയയിലെ വീട്ടിലായിരുന്നു കാർട്ടർ താമസിച്ചിരുന്നത്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു. പ്രസിഡൻ്റ് പദവി ഒഴിഞ്ഞതിന് ശേഷം അദ്ദേഹവും ഭാര്യയും ചേർന്ന് മനുഷ്യാവകാശങ്ങൾക്കും സംഘർഷ പരിഹാരത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കാർട്ടർ സെൻ്റർ സ്ഥാപിച്ചിരുന്നു.

ഡെമോക്രാറ്റുകാരനായ കാർട്ടർ 1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. പ്രസിഡൻ്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെൻ്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2002ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

TAGS: WORLD | DEATH
SUMMARY: Former US President Jim carter passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *