യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍

യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍

യൂത്ത് കോണ്‍ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേർന്നു. ഷാനിബിന് ഡിവൈഎഫ്‌ഐയില്‍ പ്രാഥമിക അംഗത്വം ലഭിച്ചു. ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതില്‍ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണ് താനെന്നും അധികാരത്തിനുവേണ്ടി ഏത് വർഗീയതയെയും കൂട്ടു പിടിക്കാൻ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നുവെന്നും ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ന്യായ അന്യായങ്ങളുടെ തീര്‍പ്പെന്ന് കോണ്‍ഗ്രസ് കരുതി. പാര്‍ട്ടിയെ എസ്ഡിപിഐയിലും ജമാ അത്തെ ഇസ്ലാമിയിലും ആര്‍എസ്‌എസിലും കൊണ്ട് കെട്ടാനാണ് ശ്രമിക്കുന്നത്. അതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവാണെന്നും ഷാനിബ് ആരോപിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതല്‍ കോണ്‍ഗ്രസിലുള്ള ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവന്നിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച്‌ പി. സരിനാണ് ആദ്യം രംഗത്തെത്തിയത്. ഇടതുപക്ഷത്തോടൊപ്പമാണെന്ന അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമത സ്വരം ഉയര്‍ത്തി എ.കെ. ഷാനിബും കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ ആദ്യം ഒരു പാര്‍ട്ടിയുടെയും ഭാഗമാകാന്‍ ഇല്ലെന്നായിരുന്നു എ.കെ. ഷാനിബ് പ്രതികരിച്ചിരുന്നത്. എന്നാല്‍ പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. സരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

TAGS : Ak SHANIB | DYFI
SUMMARY : Former Youth Congress leader AK Shanib in DYFI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *