പുഷ്പ 2 റിലീസ്; തീയറ്റർ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ

പുഷ്പ 2 റിലീസ്; തീയറ്റർ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ

ബെംഗളൂരു: അല്ലു അർജുൻ ചിത്രം പുഷ്പ 2 റിലീസിനിടെ തീയറ്റർ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചു. സംഭവത്തിൽ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവിലെ ഉര്‍വശി തീയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന ഷോയ്ക്കിടെയാണ് സംഭവം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

ഇതിനിടെ ബെംഗളൂരുവിലെ തീയറ്ററുകളിൽ സിനിമയുടെ റിലീസ് വൈകിപ്പിച്ചു. എല്ലാ മെട്രോ നഗരങ്ങളിലും പുലർച്ചെ 4 മണിക്ക് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. എന്നാൽ ബെംഗളൂരുവിൽ പുലർച്ചെയുള്ള റിലീസിന് കർണാടക ഡിജിപി അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടർന്ന് എല്ലാ തിയേറ്ററുകളും രാവിലെ ആറ് മണിക്കാണ് സിനിമ സ്ക്രീൻ ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് പുഷ്പ 2ന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ലോകമാകെ 12,000 സ്‌ക്രീനുകളിലാണ് റിലീസ്. കേരളത്തില്‍ 500 ലേറെ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

TAGS: BENGALURU | PUSHPA 2
SUMMARY: Four arrested in Bengaluru for lighting fire lamp during pushpa 2 release

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *