പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: പണത്തിനായി ഏഴു വയസുകാരനെ വിറ്റ രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. ബെളഗാവി ഹുക്കേരിക്ക് സമീപം സുൽത്താൻപൂരിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ സദാശിവ ശിവബസപ്പ മഗദും, സുൽത്താൻപുര നിവാസിയായ ലക്ഷ്മിബാബു ഗോൾഭാവി, മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ള സംഗീത വിഷ്ണു സാവന്ത്, കാർവാറിൽ നിന്നുള്ള അനസൂയ ഗിരിമല്ലപ്പ ദോഡ്മാനി എന്നിവരാണ് അറസ്റ്റിലായത്.

നാല് ലക്ഷം രൂപയ്ക്കാണ് കുട്ടിയെ ഇവർ വിറ്റത്. ബെളഗാവിയിൽ തന്നെയുള്ള ദിൽഷാദ് എന്ന സ്ത്രീക്കാണ് ഇവർ കുട്ടിയെ വിറ്റത്. കുട്ടി അനാഥനാണെന്നും, നോക്കാൻ ആരുമില്ലാത്തതിനാലാണ് നൽകുന്നതെന്നുമായിരുന്നു സദാശിവ ഇവരോട് പറഞ്ഞത്.

എന്നാൽ കുട്ടിയോട് സംസാരിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ദിൽഷാദിന് മനസിലായത്. ഇതോടെ ദിൽഷാദ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) കുട്ടിയുടെ കസ്റ്റഡി ഏറ്റെടുത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ ഇത്തരത്തിലുള്ള സംഭവമാണിതെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Stepfather sells 7-year-old boy for Rs 4 lakh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *