സൈബർ നിക്ഷേപതട്ടിപ്പ്; നാല് പേർ പിടിയിൽ

സൈബർ നിക്ഷേപതട്ടിപ്പ്; നാല് പേർ പിടിയിൽ

ബെംഗളൂരു: മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയ നാല് പേർ പിടിയിൽ. ശശി കുമാർ എം. (25), സച്ചിൻ എം. (26), കിരൺ എസ്. കെ. (25), ചരൺ രാജ് സി. (26) എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ കമ്പനികളുടെ രേഖകൾ ഉണ്ടാക്കി നിരവധി ആളുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ പ്രതികൾ തുറന്നിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് ഉദ്യോഗസ്ഥർ പറഞ്ഞു.

സൈബർ തട്ടിപ്പിൽ നിന്ന് ലഭിച്ച വരുമാനം ഇത്തരം ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇവർ നിക്ഷേപിച്ചിരുന്നത്. ഹരിയാനയിലെ ഫരീദാബാദ്, ഉത്തർപ്രദേശിലെ നോയിഡ, പഞ്ചാബിലെ ബതിന്ഡ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തതുൾപ്പെടെ ഒന്നിലധികം കേസുകളുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായിരിക്കുന്നത്.

വ്യാജ മൊബൈൽ ആപ്പുകൾ വഴി ഉയർന്ന വരുമാനം നൽകുന്ന നിക്ഷേപ സ്കീമിന്റെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇരകളെ വിവിധ വ്യാജ ഐപിഒ  സ്റ്റോക്കുകളിൽ നിക്ഷേപിക്കാനും സംഘം പ്രേരിപ്പിച്ചതായി ഇഡി കണ്ടെത്തി.

സൈബർ ക്രൈം വരുമാനം ശേഖരിക്കുന്നതിനായി സൃഷ്ടിച്ച ഷെൽ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാനായിരുന്നു പ്രതികൾ ആളുകളോട് ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ഇഡി പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: ED arrests 4 in cyber investment scam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *