വിമാനത്താവളം വഴി വന്യജീവികളെ കടത്താന്‍ ശ്രമം; യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

വിമാനത്താവളം വഴി വന്യജീവികളെ കടത്താന്‍ ശ്രമം; യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വഴി വന്യജീവികളെ കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികളായ മനോജ് കുമാര്‍ റെംഗരാജ്, ജയരാമന്‍ രാമരാജ്, ബെംഗളൂരു സ്വദേശികളായ ആനന്ദന്‍ കുമാരവേല്‍, ഖമര്‍ താജ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തിലാണ് പ്രതികള്‍ ബെംഗളൂരുവിലെത്തിയത്. വന്യജീവി കടത്ത് റാക്കറ്റിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് കസ്റ്റംസ് വകുപ്പിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓരോ യാത്രയ്ക്കും 15,000 മുതല്‍ 20,000 വരെ വാങ്ങിയാണ് ഇവര്‍ മൃഗങ്ങളെ കടത്തിയിരുന്നു. നാല് പേരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിക്കുകയായിരുന്നു. ബുള്‍ബുള്‍, കിംഗ് ബേര്‍ഡ്-ഓഫ്-പാരഡൈസ്, മൈന, ആല്‍ബിനോ പിഗ്മി ഡോര്‍മൗസ്, കറുപ്പും ചുവപ്പും നിറത്തിലുള്ള ബ്രോഡ്ബില്‍, മൂന്ന് ഇഗ്വാനകള്‍, നാല് ഇന്തോചൈനീസ് ആമകള്‍ എന്നിവയെ പ്രതികളില്‍ നിന്നും പിടികൂടി.

TAGS: BENGALURU | ARREST
SUMMARY: Wildlife smuggling racket busted at Bengaluru airport, four arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *