ബെംഗളൂരുവിൽ അനധികൃത താമസം; നാല് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരുവിൽ അനധികൃത താമസം; നാല് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. സെൻട്രൽ ക്രൈം ബ്രാഞ്ച് ടീം നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. മൂവരും വേശ്യാവൃത്തി സംഘത്തിന്റെ ഭാഗവുമായിരുന്നതായി പോലീസ് പറഞ്ഞു. നഗരത്തിൽ ഫുഡ് ഡെലിവറി ഏജന്റായും ബൈക്ക് ടാക്സി ഡ്രൈവറായും ജോലി ചെയ്തിരുന്ന മറ്റൊരു യുവാവും അറസ്റ്റിലായി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലാകുന്നത്. എച്ച്എസ്ആർ ലേഔട്ടിലെ വാടക ഫ്ലാറ്റിലും സർജാപുരയിലെ മറ്റൊരു വീട്ടിലുമായാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞ ആറ് വർഷമായി നഗരത്തിൽ ലൈംഗികത്തൊഴിലാളികളായി ജോലി ചെയ്തുവരികയാണെന്ന് യുവതികൾ പോലീസിനോട് പറഞ്ഞു. പ്രതികളെ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഇവരെ തിരിച്ചയക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Four illegal Bangladeshi immigrants including 3 women held

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *