ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു; നാല് മരണം

ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു; നാല് മരണം

ഹരിയാന: ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാല് മരണം. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. ഇഷ്ടിക ചൂളയുടെ മതിലാണ് ഇടിഞ്ഞുവീണത്. നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9 വയസ്), നന്ദിനി (5 വയസ്), വിവേക് (9 വയസ്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഒരു കുട്ടിക്ക് ഗുരുതര പരുക്കേറ്റു. മാതാപിതാക്കൾ ജോലി ചെയ്യുന്ന സഥലത്ത് ഉറക്കികിടത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

ഉത്തർപ്രദേശ് സ്വദേശികളായ കുട്ടികളുടെ മാതാപിതാക്കൾ ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ ജോലി ചെയ്യാനായി ഹിസാറിൽ എത്തിയതായിരുന്നു. രാത്രി ജോലികൾ നടന്നു കൊണ്ടിരിക്കവെയാണ് അപകടമുണ്ടായത്. തൊഴിലാളികളിൽ കുറച്ച് പേരും കുട്ടികളും ചൂളയുടെ പുകക്കുഴലിന് അടുത്തുള്ള മതിലിന് താഴെ കിടന്നുറങ്ങുകയായിരുന്നു.

അഞ്ച് വയസുകാരി ഗൗരിയെയാണ് ഗുരുതരമായ പരുക്കുകളോടെ ഹിസാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. മരിച്ച കുട്ടികളെല്ലാവരും ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ നിന്നുള്ളവരാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: NATIONAL | ACCIDENT
SUMMARY: Four children killed in brick kiln wall collapse in Hisar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *