കളിക്കുന്നതിനിടെ നിര്‍ത്തിയിട്ട കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കളിക്കുന്നതിനിടെ നിര്‍ത്തിയിട്ട കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ഗുജറാത്ത്: കളിക്കുന്നതിനിടെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അംറേലി രന്ധിയ പ്രദേശത്താണ് സംഭവം. മധ്യപ്രദേശിലെ ധാർ സ്വദേശികളായ കർഷകത്തൊഴിലാളി ദമ്പതികളുടെ രണ്ട് മുതല്‍ ഏഴ് വയസ് വരെ പ്രായമുളള കുട്ടികളാണ് മരിച്ചതെന്ന് ടൗൺ പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് 7 മക്കളുണ്ട്. ഇവരെ വീട്ടിലിരുത്തിയാണ് ദമ്പതികൾ ജോലിക്ക് പോയിരുന്നത്. പതിവ് പോലെ തിങ്കളാഴ്ച രാവിലെയും ഇവർ ജോലിക്ക് പോയിരുന്നു.

തുടര്‍ന്ന് കളിക്കാന്‍ വീടിനു പുറത്തേക്ക് ഇറങ്ങിയ കുട്ടികള്‍ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ഫാം ഉടമയുടെ കാറിൽ കയറി ഡോര്‍ അടച്ചു. അകത്ത് നിന്നും അടഞ്ഞ ഡോര്‍ കുട്ടികള്‍ക്ക് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മണിക്കൂറുകളോളം കാറിനുളളില്‍ അകപ്പെട്ട കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വൈകിട്ട് മാതാപിതാക്കളും കാർ ഉടമയും തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയില്‍ കാറിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തിൽ അംറേലി പോലീസ് കേസെടുത്തു.

TAGS: NATIONAL | DEATH
SUMMARY: Four kids dies due to suffocation inside car

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *