കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം

കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഹാവേരി ഷിഗ്ഗോണിൽ ശനിയാഴ്ച രാവിലെയാണ് അപകടം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. നീലപ്പ മൂളിമണി (28), സുധീപ് കോടി (18) എന്നിവർ സംഭവസ്ഥലത്തും കൽമേഷ് മനോജി (26), ശിവനഗൗഡ യെല്ലനഗൗഡ്രു (20) എന്നിവർ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്.

അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉൾപ്പെടെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്‌സും ചേർന്നാണ് മരിച്ചവരുടെ മൃതദേഹങ്ങൾ കാറിൽ നിന്ന് പുറത്തെടുത്തത്. സവനൂർ താലൂക്കിലെ ബേവിനഹള്ളിയിൽ നിന്ന് നന്ദഗഢിലേക്ക് പോവുകയായിരുന്നു ഇവർ. സംഭവത്തിൽ ഷിഗാവ് പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Four dead, three injured after car rams into tree near Shiggaon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *