പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; നാല് പേർ മരിച്ചു

പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. റായ്ച്ചൂർ ദിയോദുർഗ് താലൂക്കിലെ അമരപുര ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ ഹിന്ദുപുർ സ്വദേശികളായ നാഗരാജ്, സോമു, നാഗഭൂഷൺ, മുരളി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഡ്രൈവർ ആനന്ദിനെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

വാഹനത്തിലുണ്ടായിരുന്നവർ ആടുകളെ വാങ്ങാൻ ഹിന്ദുപൂരിൽ നിന്ന് ഷാഹ്പുർ മേളയിലേക്ക് പോകുമ്പോഴാണ് അപകടം. പുലർച്ചെ 2.30 ഓടെ ഇവർ ഹിന്ദുപൂരിൽ നിന്ന് പുറപ്പെട്ടിരുന്നു. ഡ്രൈവർ ആനന്ദിന് ഉറക്കം വന്നിരുന്നതിനാൽ യാത്രക്കാരിൽ ഒരാളായിരുന്നു പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാലത്തിന്റെ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഗബ്ബൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Four dead as pickup truck crashes into retaining wall of bridge

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *