കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; നാല് പേർ മരിച്ചു

കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. ചന്നരായപട്ടണ താലൂക്കിലെ സബ്ബനഹള്ളി ഗ്രാമത്തിലെ രജനീഷ് (36), ഭാര്യ സഹന (32), മകൻ ലേഖന (12), കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. തിരുപ്പതി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.

അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇവർ സഞ്ചരിച്ച മാരുതി എർട്ടിഗ കാർ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ചന്നരായണപട്ടണ പോലീസ് കേസെടുത്തു.

TAGS: KARNATAKA| ACCIDENT
SUMMARY: Four, including three of family, die after car crashes into container truck

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *