മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും

ബെംഗളൂരു: പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും. ബെളഗാവി വഡ്ഗാവിലെ ജ്യോതി ഹട്ടർമത് (50), മേഘ ഹട്ടർമത് (24), ഷെട്ടി ഗല്ലി നിവാസിയായ അരുൺ കോപാർഡെ (61), ശിവാജി നഗർ നിവാസിയായ മഹാദേവി (48) എന്നിവരാണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പ് സൈറത്ത് ട്രാവൽസ് വഴി 13 പേരടങ്ങുന്ന സംഘത്തിലാണ് ഇവർ കുംഭമേളയ്ക്കെത്തിയത്. ബുധനാഴ്ച ഇവരുടെ ഫോണുകൾ ലഭിക്കതായാതോടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ബെളഗാവി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ ഇവരുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുന്നതിനായി പ്രയാഗ്‌രാജിലേക്ക് പോകാൻ പ്രത്യേക ടീമിനെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA |  MAHA KUMBHMELA,
SUMMARY: Four devotees from Belagavi die in Maha Kumbh Mela stampede

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *