അങ്കമാലിയിൽ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

അങ്കമാലിയിൽ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

അങ്കമാലി: വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. എറണാകുളം അങ്കമാലി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45 ), ഭാര്യ അനു(40), മകൻ ജുവാൻ (ഒൻപത് ), ജസ് വിൻ (ആറ്) എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്.

മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. ഭാര്യ അനു മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രി ജീവനക്കാരിയുമാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്.

അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവമറിഞ്ഞ് ജില്ല റൂറൽ എസ്.പി ഡോ.സക്സേനയും, റോജി എം. ജോൺ എം.എൽ.എയും സ്ഥലത്തെത്തി.  ഷോർട് സർക്യൂട്ട് അടക്കമുള്ള എല്ലാ സാധ്യതയും പോലീസ് പരിശോധിച്ചു വരികയാണ്.

<BR>
TAGS :  HOUSE CAUGHT FIRE | ERNAKULAM NEWS | LATEST NEWS | ANGAMALY
KEYWORDS : Four members of a family met a tragic end when their house caught fire in Angamaly

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *