പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു. ഡിജെ ഹള്ളിയിലെ ആനന്ദ് തിയേറ്ററിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നസീർ, ഭാര്യ കുൽസുമി, രണ്ട് കുട്ടികൾക്കുമാണ് പൊള്ളലേറ്റത്. ഇവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നസീറിന്റെ നില അതീവ ഗുരുതരമാണ്.

നസീർ പാനിപ്പൂരി കച്ചവടക്കാരനാണ്. സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ സമീപത്തെ മൂന്ന് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. റെഗുലേറ്ററിൻ്റെ തകരാറാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. റെഗുലേറ്ററിൻ്റെ കാലാവധി 2016ൽ അവസാനിച്ചിരുന്നു. എന്നാൽ പുതിയത് നസീർ വാങ്ങിയിരുന്നില്ല. അപകടം നടന്നയുടൻ നാട്ടുകാർ വിവരമറിയിച്ചതോടെ ഫയർ ഫോഴ്സ് സ്ഥലത്തെത്തുകയും തീയണക്കുകയും ചെയ്തു. സംഭവത്തിൽ ഡിജെ ഹള്ളി പോലീസ് കേസെടുത്തു.

TAGS: BENGALURU | CYLINDER BLAST
SUMMARY: Four of family suffer severe burn injuries, three houses damaged in LPG cylinder blast

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *