വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരുക്ക്

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് പരുക്ക്

പത്തനംതിട്ട: വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് അപകടമുണ്ടായത്. ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടിൽ ഉറക്കത്തിലായിരുന്ന പന്തളം, കുരമ്പാല, ആശാൻ തുണ്ടിൽ പടിഞ്ഞാറ്റിൽ രാജേഷ്, ഭാര്യ ദീപ, മക്കളായ മീനാക്ഷി, മീര എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ അടൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എംസി റോഡിൽ സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു. ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.

ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
<bR>
TAGS : ACCIDENT | PATHANAMTHITTA
SUMMARY : Four people were injured when a lorry overturned on top of a house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *