കേണൽ മൻപ്രീത് സിങ്ങ് ഉൾപ്പെടെ നാല് സൈനികർക്ക് കീർത്തിചക്ര

കേണൽ മൻപ്രീത് സിങ്ങ് ഉൾപ്പെടെ നാല് സൈനികർക്ക് കീർത്തിചക്ര

ഡൽഹി: ഇത്തവണത്തെ കീർത്തിചക്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. കശ്മീരിലെ അനന്ദ്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങ് അടക്കം നാല് പേർക്കാണ് കീർത്തിചക്ര ബഹുമതി സമ്മാനിക്കുക. 2023 സെപ്റ്റംബർ 13ലുണ്ടായ ഭീകരാക്രമണത്തിലാണ് മൻപ്രീത് സിങ്ങിന് ജീവൻ നഷ്ടമായത്. കേണല്‍ മന്‍പ്രീത് സിങ് രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു. മരണാനന്തര ബഹുമതിയായാണ് കീർത്തിചക്ര നൽകുക.

കേണല്‍ മന്‍പ്രീത് സിങ്ങിനെ കൂടാതെ, കരസേനയില്‍ നിന്നുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കീര്‍ത്തി ചക്ര ലഭിച്ചു. സൈനികനായ രവി കുമാര്‍, മേജര്‍ എം നായിഡു എന്നിവരാണ് കീര്‍ത്തിചക്രയ്ക്ക് അര്‍ഹരായവര്‍. ദീപക് കുമാറിന് ശൗര്യചക്ര പുരസ്‌കാരവും ലഭിച്ചു.

പഞ്ചാബിലെ ഭരോൻജിയാനിലാണ് കേണൽ മൻപ്രീതിൻ്റെ കുടുംബം. ഭാര്യ ജഗ്മീത് ഗ്രെവാളും രണ്ട് മക്കളും അടങ്ങുന്നതാണ് മന്‍പ്രീത് സിങ്ങിന്‍റെ കുടുംബം. അനന്ത്നാഗ് ജില്ലയിലെ കൊക്കര്‍നാഗ് മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 രാഷ്ട്രീയ റൈഫിള്‍സിലെ (ആര്‍ആര്‍) കേണല്‍ സിങ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ മുസാമില്‍ ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
<BR>
TAGS : KIRTI CHAKRA AWARDS
SUMMARY : Four soldiers, including Colonel Manpreet Singh, received Kirti Chakra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *