കനത്ത മഴ; ഹാസനിലെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; ഹാസനിലെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഹാസൻ ജില്ലയിലെ നാല് താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഹാസൻ, ആളൂർ, സക്‌ലേഷ്പൂർ, അറകലഗുഡു താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകൾക്കും അവധി ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡിഡിപിഐ) അറിയിച്ചു.

ശിവമോഗയിലെ ഹൊസനഗര താലൂക്കിലെ സ്‌കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൊസനഗര തഹസിൽദാർ രശ്മി ഹാലേഷ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS: KARNATAKA | RAIN UPDATES
SUMMARY: Holiday declared for educational institutions in four taluks of hasan and shivamoga

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *