ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ നാല് പേർക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ നാല് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ നാല് പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ സഹസ്രതലിൽ ട്രക്കിങ്ങിനിടെ കുടുങ്ങിയ 19 പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നാല് പേരും മരിച്ചത്.

ഇവരുടെ പേര് വിവരങ്ങൾ നിലവിൽ ലഭ്യമല്ല. നാല് പേരും കർണാടക സ്വദേശികളാണെന്നാണ് വിവരം. ഉത്തരാഖണ്ഡിലെ മോശം കാലാവസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രശ്മി മഹേഷ് പറഞ്ഞു.

ഗർവാൾ ജില്ലാ മജിസ്‌ട്രേറ്റ് രക്ഷാപ്രവർത്തനം നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ ഒരു ഹെലികോപ്ടറും രക്ഷപ്രവർത്തന ദൗത്യത്തിനായുണ്ട്. ഇന്ത്യൻ പർവതാരോഹണ ഫൗണ്ടേഷനാണ് ട്രക്കിംഗ് സംഘടിപ്പിച്ചിരുന്നത്.

TAGS: KARNATAKA, NATIONAL
KEYWORDS: four trekkers from karnataka dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *