പതിനഞ്ചുകാരൻ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിച്ചു; നാല് വയസുകാരൻ മരിച്ചു

പതിനഞ്ചുകാരൻ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിച്ചു; നാല് വയസുകാരൻ മരിച്ചു

ബെംഗളൂരു: പതിനഞ്ചുകാരൻ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിച്ചതിനെ തുടർന്ന് നാല് വയസുകാരൻ മരിച്ചു. മാണ്ഡ്യ നാഗമംഗലയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജീത് ആണ് മരിച്ചത്. പശ്ചിമബംഗാളിൽ നിന്നുതന്നെ ജോലിക്ക് വന്ന പതിനഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയുടെ അമ്മയ്ക്ക് സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റു. ഫാം നോക്കി നടത്തുന്നവർ മുറിയിൽ തോക്ക് സൂക്ഷിച്ചിരുന്നു. തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന പതിനഞ്ചുകാരൻ തോക്കെടുത്ത് പരിശോധിക്കുകയും അബദ്ധത്തിൽ ട്രിഗർ വലിക്കുകയുമായിരുന്നു. രണ്ട് തവണ വെടി പൊട്ടി.

ആദ്യത്തെ വെടിയുണ്ട തൊട്ടടുത്ത് നിന്ന നാല് വയസ്സുകാരന്റെ വയറ്റിലാണ് കൊണ്ടത്. രണ്ടാമത്തേത് അമ്മയുടെ കാലിലും. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ തൊട്ടടുത്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

TAGS: KARNATAKA
SUMMARY: Four year old dies in mistake after 15 yr old trigers gun

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *