മെട്രോ ട്രാക്കിലേക്ക് ചാടിയ നാല് വയസുകാരനെ രക്ഷപ്പെടുത്തി

മെട്രോ ട്രാക്കിലേക്ക് ചാടിയ നാല് വയസുകാരനെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് ചാടിയ നാല് വയസുകാരനെ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാർ രക്ഷപ്പെടുത്തി. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 9.08നും 9.16നും ഇടയിലാണ് സംഭവം. കുട്ടി തൻ്റെ സഹോദരന്റെയും അമ്മയുടെയും സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് നേരെ പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു.

സംഭവത്തെത്തുടർന്ന്, സ്റ്റേഷൻ കൺട്രോൾ റൂമിലെ സ്റ്റേഷൻ കൺട്രോളർ എമർജൻസി ട്രിപ്പ് സിസ്റ്റം (ഇടിഎസ്) സജീവമാക്കി. ട്രെയിൻ നിർത്താൻ ട്രെയിൻ ഓപ്പറേറ്റർമാരെ അറിയിക്കുകയും ചെയ്തു. കൂടാതെ ട്രാക്കിലെ ട്രാക്ഷൻ വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷ ജീവനക്കാർ മറ്റ്‌ യാത്രക്കാരുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ ഇടത് ചെവിക്ക് പരുക്കേറ്റു. തുടർന്ന് ഇന്ദിരാ നഗറിലെ സർ സി ​​.വി. രാമൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro incident: 4 year old boy jumps onto track at Byappanahalli station, rescued safely

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *