തുണിക്കടയിലെ സ്‌റ്റോക്കില്‍ പതിനാലു ലക്ഷത്തോളം രൂപയുടെ തിരിമറി; ജീവനക്കാരന്‍ അറസ്റ്റില്‍

തുണിക്കടയിലെ സ്‌റ്റോക്കില്‍ പതിനാലു ലക്ഷത്തോളം രൂപയുടെ തിരിമറി; ജീവനക്കാരന്‍ അറസ്റ്റില്‍

അടൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് മാമ്പാറ പുത്തന്‍പറമ്പില്‍ മിനു പി വിശ്വനാഥന്‍ നടത്തുന്ന അടൂര്‍ ജോസി പ്ലാസ്സയിലുള്ള ജോക്കി ഇബിഓ എന്ന സ്ഥാപനത്തിലെ സ്റ്റോര്‍ മാനേജരായി ജോലി ചെയ്യുന്ന റാന്നി അത്തിക്കയം കുടമുരുട്ടി മാമ്പ്ര കുഴിയില്‍ ജിന്‍സ് പ്രകാശ് (40) ആണ് പിടിയിലായത്.

2022 ഒക്ടോബര്‍ മുതല്‍ സ്റ്റോക്കില്‍ തിരിമറി നടത്തി 7,45,113 രൂപയും, സ്ഥാപനയുടമ സ്ഥാപിച്ചിരുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിലെ ക്യൂ ആര്‍ കോഡ് സ്ഥാപിച്ചശേഷം, കച്ചവടത്തില്‍ നിന്ന് ലഭിച്ച 6,51,130 രൂപയും ഉള്‍പ്പെടെ ആകെ 13, 96,243 യാണ് ജീവനക്കാരന്‍ തിരിമറി നടത്തി തട്ടിയെടുത്തത്.

ഈ വര്‍ഷം ആഗസ്റ്റ് 14നാണ് സ്ഥാപന ഉടമ അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍, ഉടമയോ മറ്റോ അറിയാതെ പ്രതി മാറ്റിസ്ഥാപിച്ച ക്യൂ ആര്‍ കോഡിലൂടെ വ്യാപാര ഇടപാടുകള്‍ നടത്തി ഇയാളുടെ ബേങ്ക് അക്കൗണ്ടിലേക്ക് ആറര ലക്ഷത്തിലധികം രൂപയും സ്റ്റോക്കില്‍ തിരിമറി നടത്തി തുണിത്തരങ്ങള്‍ വിറ്റഴിച്ച് 7,45,113 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
<br>
TAGS : ARRESTED
SUMMARY : Fourteen lakh rupees change in the stock in the cloth shop; The employee was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *