കബ്ബൺ പാർക്ക്‌ മെട്രോ സ്റ്റേഷനിലെ നാലാം എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു

കബ്ബൺ പാർക്ക്‌ മെട്രോ സ്റ്റേഷനിലെ നാലാം എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു

ബെംഗളൂരു: കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലേക്കുള്ള നാലാമത്തെ എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു. കോവിഡ് സമയത്താണ് ഗേറ്റ് അടച്ചിട്ടത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കും എച്ച്എഎൽ കോർപ്പറേറ്റ് ഓഫീസിലേക്കും ഉള്ള പ്രവേശന/എക്സിറ്റ് പോയിന്റുകൾക്കൊപ്പം. മിൻസ്ക് സ്ക്വയർ പ്രവേശന കവാടം മാത്രമേ പിന്നീട് തുറന്നിട്ടിരുന്നുള്ളൂ.

ഇൻഫൻട്രി റോഡിൽ നിന്നും ബാലെകുന്ദ്രി സർക്കിളിൽ നിന്നും വരുന്ന യാത്രക്കാരെ ഇത് ബുദ്ധിമുട്ടിലാക്കിയിരുന്നു. യാത്രക്കാരുടെ തുടർച്ചയായ പരാതികളെത്തുടർന്നാണ് ഗേറ്റ് വീണ്ടും തുറന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു. ബനശങ്കരി മെട്രോ സ്റ്റേഷന്റെ തെക്ക് ഭാഗത്തുള്ള രണ്ട് പ്രവേശന കവാടങ്ങളും വീണ്ടും തുറക്കാൻ പദ്ധതിയുള്ളതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | CUBBON PARK METRO
SUMMARY: Fourth entrance gate at cubbon park metro station reopened

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *