മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിംഗ് സൗകര്യം ഉടൻ ആരംഭിക്കും

മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിംഗ് സൗകര്യം ഉടൻ ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വികലാംഗരുടെ വാഹനം പാർക്ക് ചെയ്യാനും പ്രതേക സ്ഥലങ്ങൾ ഏർപ്പെടുത്തും.

പാർക്കിംഗ് പ്ലാൻ നഗരവികസന വകുപ്പിന് അടുത്താഴ്ച ബിഎംആർസിഎൽ സമർപ്പിക്കും. നിലവിൽ, സൈക്കിളുകൾക്ക് ഒരു മണിക്കൂറിന് ഒരു രൂപയും മുഴുവൻ ദിവസത്തേക്ക് 10 രൂപയുമാണ് പാർക്കിംഗ് ഫീസ്. പാർക്കിംഗ് ഫീസ് ഒഴിവാക്കുകയും സൈക്കിളുകൾക്ക് പ്രത്യേക പാർക്കിംഗ് സ്ഥലം അനുവദിക്കുകയാണ് ലക്ഷ്യമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഏപ്രിൽ മുതൽ നടപ്പിലാക്കാനാണ് തീരുമാനം.

TAGS: BENGALURU | NAMMA METRO
SUMMARY: Free cycle parking at metro stations soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *