ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാളികൾക്കായി സൗജന്യ കന്നഡ ഭാഷ പഠന ക്ലാസ് ആരംഭിച്ചു. കന്നഡ രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജനറൽ സെക്രട്ടറി ഗന്ധർവ രമേഷ് ഉദ്ഘാടനംചെയ്തു. രാകേഷ് പള്ളിയിൽ, മനോജ് പിഷാരോടി എന്നിവർ നേതൃത്വം നൽകി. എം.എസ്. നായക്ക്, കെ.പി. ഉണ്ണി, വി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സന്ധ്യാ നിഖിൽ, ദിവ്യാ ബാലൻ എന്നിവർ ക്ലാസെടുത്തു. എല്ലാ ഞായറാഴ്ചയും വൈകീട്ട് 4.30 മുതൽ ആറു വരെ സൗജന്യ കന്നഡ ക്ലാസ് അനന്തപുരയിലെ പാലക്കാടൻ കൂട്ടായ്മ ഓഫീസിൽ നടക്കും. ഫോൺ: 9916506966/ 9744736282.
<br>
TAGS : MALAYALI ORGANIZATION

Posted inASSOCIATION NEWS
