കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

ബെംഗളൂരു : കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സഹകരണത്തോടെ 11-ന് സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നു. ടി. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ സന്തോഷ് നഗറിലുള്ള സമാജം ഓഫീസിൽ നടത്തുന്ന ക്യാമ്പ് രാവിലെ 9.30-ന് തുടങ്ങും. ടി.ദാസറഹള്ളി എംഎൽഎ മുനിരാജു ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

പൊതുവായ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ഹൃദ്രോഗം, ശിശു രോഗം, ഇഎൻടി സംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ പരിശോധന ഉണ്ടാകും. രക്തസമ്മർദ്ദ, പ്രമേഹ പരിശോധനയും ഉണ്ടായിരിക്കും. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് എം.എസ്. രാമയ്യ ആശുപത്രിയുടെ പ്രിവിലേജ് കാർഡുകൾ നൽകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7259180545, 9448840382.
<br>
TAGS : MALAYALI ORGANIZATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *