ബെംഗളുരു: നായർ സേവാ സംഘ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗവും മണിപ്പാൾ ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ജാലഹള്ളി വെസ്റ്റിലെ ലേക്ക് അവന്യൂ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓഫീസിൽ നടക്കും. ഓർത്തോപീഡിക്, യൂറോളജി, ഇഎൻടി, ഫിസിയോ തെറാപ്പി, ജനറൽ മെഡിസിൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ മുതിർന്ന ഡോക്ടർമാർ പരിശോധിക്കും. വിവിധ പരിശോധനകളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 8050804343, 9844012485.
<BR>
TAGS : FREE MEDICAL CAMP

Posted inASSOCIATION NEWS
