ഉത്രാടനാളിൽ 1500 പേർക്ക് സൗജന്യ ഓണസദ്യ

ഉത്രാടനാളിൽ 1500 പേർക്ക് സൗജന്യ ഓണസദ്യ

തൃശൂര്‍: ഉത്രാടനാളിൽ ചാലക്കുടി മണ്ഡലത്തിലെ 1500 ഓളം പേർക്ക് സൗജന്യമായി ട്വന്റി 20 പ്രവർത്തകർ ഓണസദ്യ നൽകും. ചാലക്കുടിയിൽ ഉൾപ്പെടുന്ന ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള പ്രധാന സ്ഥാപനങ്ങളാണ് ഓണസദ്യ നൽകാൻ തിരഞ്ഞെടുത്തത്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ആശുപത്രികൾ, ശരീരിക വെല്ലുവിളി നേരിടുന്നവരെ പരിപാലിക്കുന്ന സ്ഥാപനങ്ങൾ, പാലിയേറ്റിവ് കെയർ സെന്റർ എന്നിവിടങ്ങളിൽ ട്വന്റി 20 പ്രവർത്തകർ ഓണസദ്യ എത്തിച്ചു നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ്, ഭാരവാഹികളായ, കെ.ഡി. ജോഷി, പി.ഡി. വർഗീസ്, വി.പി. ഷിബു, ജോൺ അവറാസ്, സിജുമോൻ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
<BR>
TAGS : ONAM-2024 | THRISSUR
SUMMARY : Free Onam Sadya for 1500 people on Uthradanal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *