സ്വാതന്ത്ര്യസമര സേനാനി ഡോ. പഞ്ചാക്ഷരി ഹിരേമത്ത് അന്തരിച്ചു

സ്വാതന്ത്ര്യസമര സേനാനി ഡോ. പഞ്ചാക്ഷരി ഹിരേമത്ത് അന്തരിച്ചു

ബെംഗളൂരു: സ്വാതന്ത്ര്യസമര സേനാനിയും ഹൈദരാബാദ്-കർണാടക വിമോചന പ്രവർത്തകനും ഭാഷാ പണ്ഡിതനുമായ ഡോ. പഞ്ചാക്ഷരി ഹിരേമത്ത് (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ധാർവാഡിലായിരുന്നു അന്ത്യം.

കോപ്പാൾ താലൂക്കിലെ ബിരാസള്ളി സ്വദേശിയാണ് ഹിരേമത്ത്. ഉപന്യാസങ്ങൾ, വ്യാഖ്യാനങ്ങൾ, കവിതകൾ, വിവർത്തനങ്ങൾ എന്നിവയുൾപ്പെടെ നിരവധി സാഹിത്യകൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. രാജ്യോത്സവ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ പഞ്ചാക്ഷരി ഹിരേമത്തിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGS: KARNATAKA
SUMMARY: Freedom fighter and linguist Panchakshari Hiremath no more

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *