ഒക്ടോബര്‍ നാലിന് ചരക്ക് വാഹനങ്ങള്‍ പണിമുടക്കും

ഒക്ടോബര്‍ നാലിന് ചരക്ക് വാഹനങ്ങള്‍ പണിമുടക്കും

കൊച്ചി: ചരക്ക് വാഹനങ്ങള്‍ ഒക്ടോബർ നാലിന് സംസ്ഥാനവ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ചരക്ക് വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂനിയനും ഗുഡ്സ് വാഹന ഉടമ സംഘടനകളുമാണ് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധർണ്ണയും നടത്തും.

സമരം വിജയിപ്പിക്കാൻ എറണാകുളത്ത് ചേർന്ന സ്റ്റേറ്റ് മോട്ടോർ ആൻഡ് എഞ്ചിനീയറിങ് ലേബർ സെന്റർ (എച്ച്‌.എം.എസ്.) സംസ്ഥാന കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം മനയത്ത് ചന്ദ്രന്‍ സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് മനോജ് ഗോപി അധ്യക്ഷത വഹിച്ചു.

TAGS : VEHICLES | STRIKE
SUMMARY : Freight vehicles will go on strike on October 4

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *