ആലപ്പുഴ ബീച്ചില്‍ ഫ്രഞ്ച് വനിതയ്ക്ക് തെരുവ് നായയുടെ ആക്രമണം

ആലപ്പുഴ ബീച്ചില്‍ ഫ്രഞ്ച് വനിതയ്ക്ക് തെരുവ് നായയുടെ ആക്രമണം

ആലപ്പുഴ ബീച്ചില്‍ ഫ്രഞ്ച് വനിതയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഇന്നലെ രാവിലെ 11.45ന് വിജയ് ബീച്ചിനു വടക്ക് ഭാഗത്തുവച്ചായിരുന്നു സംഭവം. വിനോദ സഞ്ചാരി കെസ്‌നോട്ട് (55) എന്ന വനിതയ്ക്കാണ് കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ബീച്ചിലെ ലൈഫ് ഗാർഡ് സി.എ.അനില്‍കുമാർ ഉടൻ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

ഫ്രാൻസില്‍ ഫിനാൻഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന കെസ്‌നോട്ട് ഒറ്റയ്ക്കാണ് ബീച്ചില്‍ എത്തിയത്. തെരുവുനായയുടെ കടിയേറ്റ് ഓടി മാറാൻ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെ കാലിലും കടിച്ചു. കരച്ചില്‍ കേട്ട് ലൈഫ് ഗാർഡുമാർ ഓടിയെത്തിയാണ് ഇവരെ രക്ഷിച്ചത്. പ്രതിരോധ കുത്തിവയ്പ് എടുത്തു തുടങ്ങി.

TAGS : DOG ATTACK
SUMMARY : French woman attacked by stray dog ​​on Alappuzha beach

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *