ഫ്രിഡ്‌ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

ഫ്രിഡ്‌ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ഊര്‍ക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ യുവാവ് മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ ആയിരുന്നു അപകടം. രാവിലെ 11 മണിയോടെയായിരുന്നു അപകടം. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊട്ടിത്തെറിക്ക് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാല് വർഷമായി ഫ്രിഡ്‌ജ് റിപ്പയറിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്ന കടയായിരുന്നു ഇത്. ഇവിടെ ഗ്യാസ് റീഫില്ല് ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തിയും നടക്കുന്നുണ്ടായിരുന്നു. റീഫില്ല് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.ഉടൻതന്നെ റഷീദിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.
<br>
TAGS: BLAST | DEATH | MALPPURAM
SUMMARY : Fridge explodes while repairing; A young man met a tragic end in Malappuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *