ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുൻവശത്തെ ചില്ല് തകര്‍ന്നു വീണു

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുൻവശത്തെ ചില്ല് തകര്‍ന്നു വീണു

പാലക്കാട്‌: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ ചില്ലുകള്‍ തകർന്നുവീണു. തൃശ്ശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്‌ആർടിസി ബസിന്റെ ചില്ലാണ് തകർന്നുവീണത്. കുഴല്‍മന്ദം കഴിഞ്ഞ് മണലൂരില്‍ എത്തുന്ന സയത്ത് പെട്ടെന്ന് ചില്ല് തകർന്നുവീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡ്രൈവർക്ക് മനസിലാകാത്ത അവസ്ഥയായിരുന്നു.

ചില്ല് തകർന്ന് ഡ്രൈവറുടെ ശരീരത്തിലേക്കാണ് വീണത്. ഉടൻ തന്നെ വണ്ടി നിർത്തി പരിശോധിച്ചു. ബസിന്റെ മുൻവശത്തെ ചില്ലാണ് പെട്ടെന്ന് തകർന്നുവീണത്. ഡ്രൈവറുടെ കൈയില്‍ പരുക്കുണ്ട്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് സ്റ്റിച്ചുകളുണ്ട്. ബസ് കെഎസ്‌ആർടിസി ഗ്യാരേജിലേക്ക് മാറ്റി. സംഭവത്തിന് കാരണമെന്തെന്ന് പരിശോധിച്ചുവരികയാണ്.

TAGS : KSRTC | KERALA
SUMMARY : The front window of the running KSRTC bus was shattered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *