നിര്‍ണായക നീക്കങ്ങളുമായി മുന്നണികള്‍; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷിനെ കൂടെക്കൂട്ടാന്‍ പവാര്‍

നിര്‍ണായക നീക്കങ്ങളുമായി മുന്നണികള്‍; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷിനെ കൂടെക്കൂട്ടാന്‍ പവാര്‍

ന്യൂഡല്‍ഹി: എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമായി വോട്ടെണ്ണൽ ഫലങ്ങൾ വന്നുതുടങ്ങിയതോടെ നിര്‍ണായക നീക്കങ്ങളുമായി മുന്നണികള്‍. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങൾ എൻഡിഎ സഖ്യവും ഇന്ത്യ മുന്നണിയും ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർണായകമായി മാറിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായും നിതീഷ് കുമാറിന്റെ ജനതാ ദൾ യൂണൈറ്റഡുമായി മുന്നണികള്‍ ചര്‍ച്ച നടത്താന്‍ ആരംഭിച്ചതായാണ് റിപ്പോർട്ട്.

ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നിതീഷ് കുമാറുമായി ആശയവിനിമയം നടത്തി. ആന്ധ്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ 16 ലോക്‌സഭ സീറ്റുകളിലാണ് ടിഡിപി വിജയിച്ചത്. ബിജെപി മൂന്നു സീറ്റിലും വിജയിച്ചു. ബിഹാറില്‍ ജനതാദള്‍ 15 സീറ്റിലാണ് വിജയിച്ചത്. ബിജെപി 13 സീറ്റിലും വിജയിച്ചു.

ബിജെപി 237 സീറ്റുകളിലേക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്താന്‍ മോദി രംഗത്തിറങ്ങിയത്. എന്‍ഡിഎ കേവലഭൂരിപക്ഷമായ 272 സീറ്റിലേക്ക് എത്തിയെങ്കിലും ബിജെപി 237 സീറ്റില്‍ ഒതുങ്ങിയത് മോദിക്ക് കനത്ത പ്രഹരമാണ്. മറുവശത്ത് ഇന്ത്യ സഖ്യത്തിന് മികച്ച മുന്നേറ്റമാണ്. 225 സീറ്റ് നേടിയ സാഹചര്യത്തില്‍ ജെഡിയു അടക്കമുള്ള മറ്റു പാര്‍ട്ടികളെ കൂടെക്കൂട്ടിയാല്‍ ഇന്ത്യ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തു വന്നുകഴിഞ്ഞു.

ടിഡിപിയും ജെഡിയുവും തമ്മില്‍ ചേര്‍ന്നാല്‍ 31 സീറ്റാകും. ഇത് മുന്നില്‍കണ്ടാണ് മുന്നണികള്‍ നീക്കമാരംഭിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ഓരോ നിമിഷവും സീറ്റ് നില മാറിമറിയുന്ന കാഴ്ചയായിരുന്നു. ഒരുഘട്ടത്തില്‍ ഇന്ത്യ സഖ്യം എന്‍ഡിഎയെ മറികടന്നെങ്കിലും സ്ഥിരത നിലനിര്‍ത്താനായില്ല. യുപിയില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോള്‍, ബിജെപി 33 സീറ്റിലേക്ക് ഒതുങ്ങി. എസ്പി 37 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഏഴ് സീറ്റും നേടി.
<BR>
TAGS : ELECTION 2024, LATEST NEWS
SUMMARY: Fronts with decisive moves; Modi calls Chandrababu Naidu, Pawar to bring Nitish with him

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *