കർണാടകയിൽ ഇന്ധനവില വർധിപ്പിച്ചു

കർണാടകയിൽ ഇന്ധനവില വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ ഇന്ധന വില വർധിപ്പിച്ച് സംസ്ഥാന സർക്കാർ. വിൽപന നികുതി വർധിപ്പിച്ചതോടെയാണ് ഇന്ധനവിലയിലും മാറ്റം വരുത്തിയിരിക്കുന്നത്.

വിൽപന നികുതി (കെഎസ്ടി) പെട്രോളിന് 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും ഡീസലിന് 14.3  ശതമാനത്തിൽ നിന്ന് 18.4  ശതമാനമായും നികുതി വർധിപ്പിച്ചു. പുതിയ നികുതി വർധന അനുസരിച്ച് പെട്രോളിന് 3 രൂപയും, ഡീസലിന് 3.5 രൂപയുമാണ് വർധന.

ബെംഗളൂരുവിൽ പെട്രോളിൻ്റെ പുതുക്കിയ വില ലിറ്ററിന് 102.86 രൂപയും ഡീസലിന് 88.94 രൂപയുമാണ്. സംസ്ഥാന ധനവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിലവർധന ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവില വർധന നടപ്പാക്കിയത്.

2021 നവംബറിലാണ് അവസാനമായി സംസ്ഥാനത്ത് ഇന്ധന വില പരിഷ്കരിച്ചത്. കോവിഡിന് ശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായിരുന്നു നടപടി. പെട്രോൾ വില ലിറ്ററിന് 13.30 രൂപയും ഡീസൽ വില ലിറ്ററിന് 19.40 രൂപയും 2019ൽ ബിജെപി സർക്കാർ കുറച്ചിരുന്നു.

മാർച്ച് 14നും ജൂൺ 4നും ഇടയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ റവന്യൂ വരുമാനം മന്ദഗതിയിലായിരുന്നു. ഇതോടെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ അവലോകന യോഗം നടത്തി റവന്യൂ വരുമാനം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

 

TAGS: KARNATAKA| FUEL PRICE
SUMMARY: Fuel price increased in karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *