പുതുവർഷത്തിൽ മാഹിയിലും ഇന്ധന വില കൂടും

പുതുവർഷത്തിൽ മാഹിയിലും ഇന്ധന വില കൂടും

മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും. ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

പെട്രോളിന് മാഹിയിൽ നിലവിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായാണ് ഉയരുക, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നതാണ്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കും.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട് കേരളത്തിൽ.

കേരളത്തെ അപേക്ഷിച്ച് മാഹിയില്‍ ഇന്ധനത്തിന് 13 രൂപയുടെ കുറവുള്ളതിനാല്‍ അവിടെ നിന്ന് ഇന്ധനം നിറച്ച് വരുന്നവരുടെ എണ്ണം വലുതാണ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരുന്നതാണ്.
<br>
TAGS : FUEL PRICE | PRICE HIKE | MAHE
SUMMARY : Fuel prices to increase in Mahe in the New Year

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *