ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറി തകര്‍ന്നുവീണ് അപകടം; നിരവധി പേർക്ക് പരുക്ക്

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറി തകര്‍ന്നുവീണ് അപകടം; നിരവധി പേർക്ക് പരുക്ക്

കൊച്ചി: കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്ബോൾ ടൂർണമെന്റിന് താത്കാലികമായി നിർമിച്ച ഗ്യാലറി തകർന്നുവീണ് അപകടം. 52ഓളം പേർക്ക് പരുക്കേറ്റു. അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിവസമായ ഞായറാഴ്ചയാണ് അപകടം. നാലായിരത്തോളം പേര്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിയിരുന്നു.

രാത്രി 9.30ഓടെയാണ് അപകടം നടന്നത്. ടൂർണമെന്റിനായി ഒരുക്കിയ ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇരുന്ന ആളുകളോടെ ഗ്യാലറി പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. സാരമായി പരുക്കേറ്റ രണ്ടുപേരെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കുട്ടികൾക്ക് അടക്കം പരുക്കുണ്ട്. രണ്ട് പേരെ രാജഗിരി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ഹീറോ യങ്‌സ് ക്ലബ് ആണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

TAGS: KOCHI | FOOTBALL TOURNAMENT| ACCIDENT
SUMMARY: Gallery fallen aside during football tournament

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *