ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ ചതുർത്ഥി ആഘോഷങ്ങൾ സംഘടിപ്പിച്ചു. രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. മേൽശാന്തി ത്രിവിക്രമൻ ഭട്ടത്തിരി ഹോമകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദ വിതരണവും നടന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് ജെ.സി. വിജയൻ, സെക്രട്ടറി എം.എൻ. കുട്ടി, ട്രഷറർ പി. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം 6.30 മുതൽ സാൻവി വൈഷ്ണവി നാട്യശാല ബാനസവാടിയുടെ നേതൃത്വത്തിൽ ക്ലാസിക്കൽ നൃത്തം അരങ്ങേറി.
<br>
TAGS : RELIGIOUS

Posted inASSOCIATION NEWS
