ദാവൂദ് ഇബ്രാഹിം – ഛോട്ടാ ഷക്കീൽ സംഘാംഗം ഹുബ്ബള്ളിയിൽ പിടിയിൽ

ദാവൂദ് ഇബ്രാഹിം – ഛോട്ടാ ഷക്കീൽ സംഘാംഗം ഹുബ്ബള്ളിയിൽ പിടിയിൽ

ബെംഗളൂരു: ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീൽ സംഘാംഗം കർണാടകയിൽ അറസ്റ്റിൽ. 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 69-കാരനായ പ്രകാശ് രത്തിലാൽ ഹിംഗുവിനെയാണ് ഹുബ്ബള്ളിയിൽ നിന്ന് മും​ബൈ പോലീസ് അറസ്റ്റ് ചെയ്തത്. ആർതർ റോഡ് ജയിൽ കലാപക്കേസിലെ പ്രതിയാണ് ഇയാൾ.

1996-ലാണ് ആർതർ റോഡ് ജയിൽ കലാപം നടന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും സംഘങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. കേസിന്റെ വിചാരണയിൽ നടക്കുന്നതിനിടെയാണ് പ്രതി ഒളിവിൽ പോയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് ഹുബ്ബള്ളിയിൽ എത്തിയത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ മുംബൈയിലെ അറസ് ജോഷി മാർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

TAGS: KARNATAKA | ARREST
SUMMARY: Gang member of Davood Ibrahim arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *