കൂട്ടബലാത്സംഗ പരാതി: ബിജെപി എംഎൽഎ മുനിരത്‌നയുടെ പേരിൽ കേസെടുത്തു

കൂട്ടബലാത്സംഗ പരാതി: ബിജെപി എംഎൽഎ മുനിരത്‌നയുടെ പേരിൽ കേസെടുത്തു

ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ നല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആർഎംസി യാർഡ് പോലീസാണ് മുനിരത്നയുടെയും സഹായികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവരുടെയും പേരിൽ കേസെടുത്തത്. ബിജെപി പ്രവര്‍ത്തകയായ നാല്പത് കാരിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.

2023 ജൂൺ 11-ന് മത്തിക്കരെ ജെപി പാർക്കിന് സമീപമുള്ള മുനിരത്നയുടെ ഓഫീസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. കള്ളക്കേസ് എടുത്തശേഷം സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഓഫീസിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി നൽകിയ പരാതി. മുനിരത്നയുടെ പേരിൽ നേരത്തെയും ലൈംഗികപീഡന പരാതികളുയർന്നിരുന്നു. സാമൂഹ്യപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയത്. ഇതിന് പുറമേ ജാതീയ അധിക്ഷേപ പരാതികളും മുനിരത്നയ്ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
<BR>
TAGS : MUNIRATNA | SEXUAL HARASSMENT
SUMMARY : Gang rape complaint: Case registered against BJP MLA Munirathna

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *