കൂട്ടബലാത്സംഗം; കർണാടകയിൽ മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ

കൂട്ടബലാത്സംഗം; കർണാടകയിൽ മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടക കുടക് വീരാജ്‌പേട്ട കുട്ടയ്ക്ക് സമീപം കേരള അതിർത്തിയിലെ നാഥംഗളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നാഥംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്.

നാഥംഗളയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയാണ് പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരുപെൺകുട്ടിയെ അഞ്ചുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടികളെ കാറിൽ കയറ്റിയത്. പിന്നാലെ ഇവരുമായി നാഥംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെവെച്ച് ഒരു പെൺകുട്ടിയെ പ്രതികൾ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെൺകുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഇവരിൽനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ വിവരമറിഞ്ഞ് എത്തിയതും പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവര്‍ സഞ്ചരിച്ച കാർ നാട്ടുകാർ തടഞ്ഞിട്ടതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരും പിടിയിലായത്.
<BR>
TAGS : GANG RAPE | ARRESTED
SUMMARY : gang rape; Five people including Malayalees were arrested in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *