ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 9 മരണം, 8 പേർക്ക് പരുക്ക്

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 9 മരണം, 8 പേർക്ക് പരുക്ക്

ജയ്‌പൂർ: രാജസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. 9 പേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. ബുധനാഴ്‌ച ബിക്കാനീര്‍ മദൻ മാർക്കറ്റിലെ ജ്വല്ലറി നിർമാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ നിരവധി നാശനഷ്‌ടങ്ങൾ സംഭവിച്ചു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്‍റെ മേൽക്കൂര തകരുകയും നിരവധി ആളുകൾ അതിനുളളിൽ കുടുങ്ങുകയും ചെയ്‌തു.

കട സ്ഥിതി ചെയ്യുന്ന കെട്ടിടം ഏതാണ്ട് പൂർണമായി തകർന്നു. മാർക്കറ്റിന്റെ ഒന്നാം നില അപ്പാടെ തകരുന്നത്ര തീവ്രമായ സ്ഫോടനമാണ് നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, പൊലീസ് എന്നിവർ ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. സംയുക്ത തെരച്ചിലിൽ മൃതദേഹങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
<BR>
TAGS : CYLINDER BLAST | RAJASTHAN
SUMMARY : Gas cylinder explosion accident; 9 dead, 8 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *