വാതക ചോർച്ച; മുപ്പതിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

വാതക ചോർച്ച; മുപ്പതിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്വകാര്യ സ്ഥാപനത്തിലെ വാതകചോർച്ചയെ തുടർന്ന് മുപ്പത്തിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം. ഓൾഡ് മൈസൂരുവിലാണ് സംഭവം. ഹാലെ കേസരെ വരുണ അപ്പർ സ്ട്രീമിന് സമീപമുള്ള മഹ്ബൂബിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഗ്യാസ് ചോർച്ചയുണ്ടായത്. ക്ലോറിൻ, അമോണിയം എന്നിവ അടങ്ങിയ ഒഴിഞ്ഞ സിലിണ്ടറുകൾ വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.

ശ്വാസം മുട്ടൽ അനുഭവപ്പെട്ട 30ലധികം പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും കെആർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒരാളുടെ നില ഗുരുതരമായി തുടരുന്നതായി പോലീസ് പറഞ്ഞു.

മൈസൂരു സ്വദേശികളായ റാഫി, സുഹൈൽ പാഷ, അർഷാദ്, സുൽത്താൻ, ഷബാസ്, വാഹിദ് പാഷ, സൽമാ ബാനു, അസ്മാബാനു, ഐഷ ബാനു, നൊമാൻ, നജ്മ തുടങ്ങിയവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി അടിയന്തര സഹായം നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA| GAS LEAK| MYSORE
SUMMARY: Gas leakage at private shop almost 30 gets ill

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *